ദഹനശക്തി മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഇതൊന്നു കഴിച്ചു നോക്കൂ; എളുപ്പത്തില്‍ തയ്യാറാക്കാം ഹെല്‍ത്തി കഞ്ഞി; റെസിപ്പി ഇതാ

Spread the love

കോട്ടയം: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പ്രമേഹമുള്ളവർക്കും ഗുണപ്രദമായ, പരമ്പരാഗതവും ആരോഗ്യകരവുമായ ഒരു കഞ്ഞി റെസിപ്പി ഇവിടെ പരിചയപ്പെടാം.

video
play-sharp-fill

ദിവസവും ഈ കഞ്ഞി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും, ദഹനശക്തി മെച്ചപ്പെടുത്താനും, ശരീരക്ഷീണം തടയാനും സഹായിക്കുന്നു.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുത്ത് അരി

മുതിര

ബാർലി

ചെറുപയർ പരിപ്പ്

കുരുമുളക്

ജീരകം

വെളുത്തുള്ളി

ഉപ്പ് (ആവശ്യത്തിന്)

വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി കറുത്ത് അരി വറുക്കി മാറ്റി വെക്കുക. അതേ പാനില്‍ മുതിര, ബാർലി, ചെറുപയർ പരിപ്പ് ചേർത്ത് വറുക്കി മാറ്റുക. അതേ പാനില്‍ കുരുമുളക്, ജീരകം, വെളുത്തുള്ളി ചതച്ച്‌ ചേർത്ത് വറുക്കുക. വറുത്തെടുത്ത എല്ലാ ചേരുവകളും മിക്സിയില്‍ പൊടിയായി മാറ്റുക. ഒരു സോസ് പാനില്‍ വെള്ളം തിളപ്പിച്ച്‌, ആവശ്യത്തിന് പൊടി ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കഴിക്കാൻ തയ്യാറാക്കുക.

ദിവസവും രാവിലെ ഈ കഞ്ഞി കഴിക്കുന്നത്, ദഹനാരോഗ്യം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും, പ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പ്രമേഹമുള്ളവർക്കും ഗുണപ്രദമാണ്.