
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ നിർണായക വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യന് പുറമെ മറ്റ് സഹായികളെയും ചോദ്യം ചെയ്യാൻ എസ്‌ഐടി വിളിപ്പിച്ചേക്കും.
ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ സ്വർണപാളി എത്തിക്കാൻ കൂട്ടുനിന്ന സഹായികളെ അന്വേഷണ സംഘം ഉടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഒരു തവണ ചോദ്യം ചെയ്ത അനന്തസുബ്രഹ്മണ്യത്തെയും വീണ്ടും ചോദ്യം ചെയ്യും. പരമാവധി വിവരങ്ങള്‍ ഇവരില്‍ നിന്നും ശേഖരിച്ച ശേഷം, ധ്വാരപാലക ശില്പങ്ങള്‍ കൊണ്ടുപോയ ഇടങ്ങളിലെത്തി തെളിവെടുപ്പ് നടത്താനാണ് എസ്‌ഐടിയുടെ നീക്കം
അതേസമയം, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഏഴാം ദിനവും തുടരും. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് എസ്‌ഐടി കടന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


