ഇന്ത്യക്കാര്‍ക്ക് ആശ്വാസം; എച്ച്‌-1ബി വിസ ഫീസ് വര്‍ധന കരുതിയതു പോലല്ല: വിശദീകരണവുമായി യുഎസ്

Spread the love

വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ പ്രൊഫഷണലുകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്‌-1ബി വിസയുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അമേരിക്ക.

video
play-sharp-fill

ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തിയ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ആശ്വാസമേകുന്നതാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യുഎസ്‌സിഐഎസ്) പുതിയ വിശദീകരണം.

കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്‌-1ബി വിസയ്ക്കുള്ള ഫീസ് 100000 ഡോളറായി (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 88 ലക്ഷം) ഉയര്‍ത്തി ഉത്തരവിട്ടത്. സെപ്റ്റംബര്‍ 21 മുതലാണ് ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. പുതിയ മാര്‍ഗ നിര്‍ദേശപ്രകാരം ആരൊക്കെയാണ് ഫീസ് അടക്കേണ്ടതെന്നും, തൊഴിലുടമകള്‍ക്ക് എങ്ങനെ ഇളവുകള്‍ നേടാമെന്നും ഫീസ് എന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷം സെപ്റ്റംബര്‍ 21 നോ അതിനു ശേഷമോ ഫയല്‍ ചെയ്ത പുതിയ എച്ച്‌-1ബി അപേക്ഷകള്‍ക്കാണ് ഒരു ലക്ഷം ഡോളര്‍ ഫീസ് ചുമത്തുക. നിലവിലുള്ള എച്ച്‌-1ബി വിസ ഉടമകള്‍ക്കും വിസ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഫ്-1 സ്റ്റുഡന്റ് വിസ ഉടമകള്‍ക്കും കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഫീസ് വര്‍ധന ബാധകമല്ല. സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12 മണിക്ക് മുമ്ബ് ഫയല്‍ ചെയ്ത അപേക്ഷകള്‍ക്കും ഫീസ് ബാധകമല്ലെന്ന് യുഎസ്‌സിഐഎസ് വ്യക്തമാക്കി. എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌-1ബി വിസയിലേക്ക് മാറുന്നതിന് പുതിയ ഫീസ് നല്‍കേണ്ടതില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

പ്രസിഡന്റിന്റെ ഉത്തരവ് നിലവിലുള്ള എച്ച്‌-1ബി വിസ ഉടമകളെ യുഎസിനു പുറത്തേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം സാധുവായ എച്ച്‌-1ബി വിസ ഇല്ലാതെ അമേരിക്കയിലെത്തിയ വിദേശ തൊഴിലാളികള്‍ക്ക് ഈ ഫീസ് വര്‍ധന ബാധകമാണ്.