
ദീർഘനേരം ഇരിക്കുന്നത്, കുറഞ്ഞ ചലനങ്ങള്‍, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം അമിത വണ്ണത്തിന് ഇടയാക്കുന്നു. ശരീരം മെലിഞ്ഞിരിക്കണോ തടിച്ചിരിക്കണോ എന്നതെല്ലാം ഒരോരുത്തരുടെ താല്‍പര്യം പോലെയാണ്.
എന്നാല്‍ അമിതമായി തടി വെയ്ക്കുന്നത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്നതൊരു വസ്തുതയാണ്.
അമിതവണ്ണം യൂറിക് ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്നു. ചെറിയ അളവിലുള്ള ശരീരഭാരം കുറയ്ക്കുന്നത് പോലും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ചേർന്നുള്ള ഒരു ജീവിതശൈലിയിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
ക്രാഷ് ഡയറ്റുകളോ ഫാസ്റ്റിംഗ് പ്ലാനുകളോ പിന്തുടരുമ്ബോള്‍ ശരീരം കൂടുതല്‍ യൂറിക് ആസിഡ് ഉത്പാദിപ്പിക്കാറുണ്ട്. ദീർഘകാലത്തേക്ക് ശരീരഭാരം നിയന്ത്രിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുകയും സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറയ്ക്കുകയും അളവ് നിയന്ത്രിക്കുകയും ചെയ്യണം.
ശരീരഭാരം കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നാമെങ്കിലും ഇച്ഛാശക്തിയും അർപ്പണബോധവും ഉണ്ടെങ്കില്‍ ഇത് സാധ്യമാണ്. രാവിലത്തെ ചില ശീലങ്ങള്‍ ഒറ്റ് മാറ്റിപ്പിടിച്ചാല്‍ ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാം..
മിക്ക ആളുകളും ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാൻ ഈ കഫീൻ അടങ്ങിയ പാനീയങ്ങള്‍ മികച്ചതാണോ? പകരം, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ആരോഗ്യകരമായ പാനീയത്തോടെ ദിവസം ആരംഭിക്കാം.
ചിയ സീഡുകളോടുകൂടിയ നാരങ്ങാവെള്ളം: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണിത്. അര ടീസ്പൂണ്‍ ചിയ സീഡുകള്‍ തലേദിവസം രാത്രിയോ രാവിലെ ഒരു മണിക്കൂറോ വെള്ളത്തില്‍ കുതിർത്ത് വെക്കുക. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് കുതിർത്ത ചിയ സീഡുകള്‍ ചേർത്ത് ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക. ചിയ സീഡുകള്‍ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. നാരങ്ങാവെള്ളം കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.



