video
play-sharp-fill

കൈക്കൂലി : പഞ്ചായത്ത് സെക്രട്ടറിക്ക് നാല് വർഷം കഠിന തടവ്

കൈക്കൂലി : പഞ്ചായത്ത് സെക്രട്ടറിക്ക് നാല് വർഷം കഠിന തടവ്

Spread the love

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: പ്ലാസ്റ്റിക് കമ്പനിക്ക് ലൈസൻസ് പുതുക്കാൻ 50000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഒക്കൽ പഞ്ചായത്ത് മുൻ സെക്രട്ടറി തിരുവനന്തപുരം വെഞ്ഞാറംമൂട് പുല്ലൻപാറ വറുവിലാൽ വീട്ടിൽ ഷെറഫുദ്ദീനെ 4 വർഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ഡോ.ബി. കലാംപാഷ ഉത്തരവായി. 2010 ഏപ്രിൽ 19ന് ആണ് ഷെറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കുന്നക്കാട്ടുമലയിലുള്ള ക്രിയേറ്റീവ് പ്ലാസ്റ്റിക് കമ്പനിക്ക് ലൈസൻസ് പുതുക്കുന്നതിന് ഉടമ ചേലാമറ്റം ചെറപ്പുള്ളിൽ സുധീർ സമീപിച്ചപ്പോൾ 50000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ 50000 രൂപ പഞ്ചായത്ത് സെക്രട്ടറി വാടകയ്ക്ക് താമസിക്കുന്ന ഒക്കൽ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള വീട്ടിൽ വച്ച് കൈമാറുമ്പോഴായിരുന്നു അറസ്റ്റ്.