
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ.
കോഴിക്കോട് അടിവാരം സ്വദേശി സാബിത്ത് ടി ആര്, ഈങ്ങാപുഴ സ്വദേശി ജാസില്‍ സലിം, മലപ്പുറം സ്വദേശി സതീദ് എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളജ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.



