
പത്തനംതിട്ട: വയലില്‍ മീൻ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പന്തളം പൂഴിക്കാട് വലക്കടവ് ചരുവില്‍ വീട്ടിൽ മാർട്ടിൻ (21) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 5.30ന് പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയില്‍ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാല് വഴുതി പുഞ്ചയില്‍ വീഴുകയായിരുന്നു. പോളിടെക്നിക്ക് വിദ്യാർഥിയാണ് മരിച്ച മാർട്ടിൻ. അടൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷാസേന മൃതദേഹം കണ്ടെത്തി. മൃതദേഹം അടൂർ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


