രാഷ്ട്രപതിയുടെ സന്ദര്‍ശനം: കോട്ടയം ജില്ലയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയത്തില്‍ ക്രമീകരണം

Spread the love

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

video
play-sharp-fill

23 വ്യാഴാഴ്ച ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം.

24 വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും രാവിലെ 8.30ന് മുമ്പായി പ്രവർത്തനം ആരംഭിക്കുകയും വേണം. ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതർ കൃത്യമായ അറിയിപ്പ് നൽകണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group