താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കാർ പൂർണമായും നശിച്ചു

Spread the love

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. ഇന്ന്  ഉച്ചക്കുശേഷം ആറാം വളവില്‍ വെച്ചാണ് സംഭവം.

video
play-sharp-fill

പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. കല്‍പറ്റയില്‍നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. ചുരത്തിലൂടെയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. വയനാട്ടിലേക്ക് വരുന്ന ടവേര വാഹനമാണ് കത്തിനശിച്ചത്.

തീ അണയ്ക്കുന്നതിനിടെ ചുരത്തിലൂടെയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടുവെങ്കിലും, തീ പൂർണമായും അണച്ചതിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group