
കോട്ടയം: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കേരളം എന്ന സന്ദേശവുമായി വൈകിട്ട് 4 മണിക്ക് പേരൂർ കവലയിൽ നിന്നും ഒന്നര കിലോമീറ്റർ പദയാത്ര സംഘടിപ്പിക്കുന്നു.
രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ വ്യാപാരി വ്യവസായ സംഘടന പ്രവർത്തകർ . വനിതാ വേദിപ്രവർത്തകർ തുടങ്ങിയവർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പദയാത്രയിൽ അണി അണിചേരും.
ജീവിതമാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിക്കുവാനും ലഹരി വിരുദ്ധ നവകേരളം ഉയർത്തുവാനുമാണ് ഈ പദയാത്ര. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഫ്ലാഗ് ഓഫ് ചെയ്യുന്ന പദയാത്ര .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ പടിഞ്ഞാറെ നടയിലുള്ള ജനകീയ വികസന സമിതി ഹാളിൽ സമാപിക്കും.. സമാപന സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ അഭിവാദ്യം അർപ്പിച്ച് സംസാരിക്കും. പങ്കെടുക്കുന്നവർക്കുള്ള ക്യാപ്പ്, മിനറൽ വാട്ടർ എന്നിവ സൗജന്യമായി നൽകുമെന്ന് വികസന സമിതി പ്രസിഡണ്ട് ബി രാജിവ് അറിയിച്ചു. ഫോൺ 9447130346



