
കണ്ണൂര്‍: കണ്ണൂരില്‍ സ്ത്രീയെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടട സമാജ് വാദി കോളനിയിലെ ശെല്‍വി (50) ആണ് മരിച്ചത്.
സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി മാറ്റി. സംഭവത്തില്‍ കണ്ണൂർ ടൌണ്‍ പൊലീസ് അന്വേഷണം തുടങ്ങി.


