രണ്ടുകോടിയിലധികം ശബരിമല തീർത്ഥാടകർ എത്തുന്ന എരുമേലിയിലും പമ്പയിലും ഒരുക്കങ്ങൾ ഒന്നുമായില്ല: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഭക്തരെ വലയ്ക്കും: ചെളിക്കുളമായ പമ്പ കെ എസ് ആർടിസി സ്റ്റാന്റിന്റെ നവീകരണവും നടന്നില്ല: മണ്ഡലകാലത്തിന് ഇനി ദിവസങ്ങൾ മാത്രം.

Spread the love

കോട്ടയം: ശബരിമല മണ്ഡലകാലത്തിന് 28 ദിവസം മാത്രം ബാക്കി നിർക്കെ രണ്ടു കോടിയോളം തീര്‍ഥാടകരെത്തുന്ന എരുമേലിയിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളോ സംവിധാനങ്ങളോ ഏര്‍പ്പെടുത്താന്‍ ഇനിയുമായിട്ടില്ല.

video
play-sharp-fill

എരുമേലിയിലേക്കുള്ള പല ഗ്രാമീണ റോഡുകളുടെയും സ്ഥിതി ദയനീയമാണ്. വിവിധ ജില്ലകളില്‍നിന്ന് അന്‍പത് സ്‌പെഷല്‍ ബസുകളും 200-ൽ അധികം ജീവനക്കാരും എത്തുന്ന എരുമേലി കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ നില ദയനീയമാണ്. ചെളിക്കുളമായി മാറുന്ന ഡിപ്പോയില്‍ ടോയ്‌ലറ്റ് സൗകര്യം പരിമിതമാണ്.

അന്‍പതുവര്‍ഷം പഴക്കമുള്ള എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് നേരിയ നവീകരണംപോലും നടത്താനായിട്ടില്ല. 27 വര്‍ഷം മുന്‍പ് അനുമതിയായ ശബരി റെയില്‍വേ പദ്ധതി ഇപ്പോഴും രേഖകളില്‍ മാത്രം. 2029ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന എരുമേലി ശബരി എയര്‍പോര്‍ട്ട് പദ്ധതിയും നിയമക്കുരുക്കില്‍തന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യമൃഗശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കാനനപാത സുരക്ഷിതമാക്കാനോ ഇടത്താവളങ്ങളില്‍ വൈദ്യുതി എത്തിക്കാനോ നടപടിയായിട്ടില്ല. തുലാമഴ ഡിസംബര്‍ വരെ നീളുന്ന സാഹചര്യമുണ്ടായാല്‍ തീര്‍ഥാടനപാതയില്‍ മിന്നല്‍പ്രളയം നേരിടാനുള്ള ഒരു സംവിധാനവുമില്ല തെ തീർത്ഥാടകർ കുടുങ്ങും.