ഭര്‍ത്താവ് പിണങ്ങി അമ്മയ്ക്കൊപ്പം താമസിക്കാനെത്തിയതിൽ വിരോധം; മരുമകള്‍ 81കാരിയെ പെപ്പര്‍ സ്പ്രേകൊണ്ട് ആക്രമിച്ചതായി പരാതി

Spread the love

പാലക്കാട് : ഭാര്യയുമായി വഴക്കിട്ട് പിണങ്ങി ഭർത്താവ് അമ്മയോടൊപ്പം താമസിക്കാൻ പോയതിന്റെ വൈരാഗ്യത്തിൽ അമ്മായിയമ്മയെ  പെപ്പർ സ്പ്രേ കൊണ്ട് മരുമകൾ ആക്രമിച്ചു. മരുമകള്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചു ആക്രമിച്ചെന്ന്  81 കാരിയായ  ഭർതൃമാതാവ് പോലീസിൽ പരാതി നൽകി.

video
play-sharp-fill

എങ്കക്കാട് ചെറുപ്പാറ വീട്ടില്‍ സരസ്വതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സരസ്വതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മകൻ സനല്‍ കുമാറിന്റെ ഭാര്യ അനു (38)വിനെതിരേയാണ് വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്.

വീട്ടില്‍ വന്ന് മുഖത്തേക്ക് നാലുതവണ പെപ്പർ സ്പ്രേ അടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. തടയാൻ ശ്രമിച്ച മകൻ പ്രദീപ് കുമാറിന്റെ വലത് കൈയില്‍ കടിച്ച്‌ പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. സനല്‍ കുമാർ വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിലാണ് താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുവുമായി വഴക്കിട്ട് ഇടയ്ക്കിടെ സനല്‍ അമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിന്റെ വിരോധത്തിലാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് വിവരം.