എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾക്കും ജനദ്രോഹ നടപടികൾക്കും എതിരെ കേരള കോൺഗ്രസ് ബഹുജനസംഗമം ഒക്ടോബർ 25ന് കോട്ടയത്ത്: പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എംഎൽ.എ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾക്കും ജനദ്രോഹ നടപടികൾക്കും എതിരെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 ഉച്ചകഴിഞ്ഞു 3 മണിക്ക് കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് ബഹുജനസംഗമം സംഘടിപ്പിക്കും.

video
play-sharp-fill

പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എംഎൽ.എ ബഹുജനസംഗമം ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.സി തോമസ് അദ്ധ്യക്ഷത വഹിക്കും.

എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി ജനറൽ ജോയ് അബ്രഹാം, ഡെപ്യൂട്ടി ചെയർമാന്മാരായ ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയുടെ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം, മണ്ഡലം, വാർഡ് ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളും ബഹുജന സംഗമത്തിൽ പങ്കെടുക്കും.