ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിച്ച് വില്പന ; അന്തർ സംസ്‌ഥാന എം ഡി എം എ വില്പന സംഘത്തിലെ പ്രധാനിയെ പൊക്കി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും ; ഇയാളിൽ നിന്ന് 39.7 ഗ്രം എംഡിഎംഎയും കണ്ടെടുത്തു

Spread the love

കട്ടപ്പന : അന്തർ സംസ്‌ഥാന എം ഡി എം എ വില്പന സംഘത്തിലെ പ്രധാനി കട്ടപ്പനയിൽ അറസ്റ്റിൽ.

video
play-sharp-fill

കട്ടപ്പന എകെജി പടി ടോപ്‌ കാഞ്ഞിരത്തുമൂട്ടിൽ സുധീഷ് (28) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് വില്പനക്ക് എത്തിച്ച 39.7 ഗ്രം എംഡിഎംഎ കണ്ടെടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി സുധിഷിന്റെവീട്ടിൽ നടത്തിയ പരശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്ന സംഘത്തിൽപ്പെട്ട ഇയാളിൽ നിന്ന് എംഡിഎംഎ വാങ്ങി ഉപയോഗിക്കുന്നവരിൽ നിന്നാണ് പോലീസിന് ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ഇയാളുടെ സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് വല വിരിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള എല്ലാ ശ്രമവും നടത്തി വരുകയാണെന്ന് കട്ടപ്പന ഡി വൈ എസ് പി പറഞ്ഞു.

ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന സിഐ റ്റി സി മുരുകൻ, എസ്ഐ ബേബി ബിജു,

എസ്ഐ മഹേഷ്, എസ് സി പി ഓമാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സിപിഒമാരായ അൽബാഷ് , ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.

പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞു കോടതിയിൽ ഹാജരാക്കും.