
കർണാടക: ബംഗളൂരുവില്‍ 21കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റില്‍. ബംഗളുരുവില്‍ സ്വകാര്യ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ. പ്രവീണ്‍ ആണ് പിടിയിലായത്.
ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 75, 79 എന്നിവ പ്രകാരമാണ് അശോക് നഗർ പൊലീസ് കേസെടുത്തിട്ടുള്ളത്.
പരിശോധന എന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പർശിക്കുകയും മുപ്പത് മിനിട്ടോളം ഉപദ്രവിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. ഡോക്ടർ പലതവണ കെട്ടിപിടിക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ പ്രതി നിർബന്ധിച്ച് വസ്ത്രം അഴിച്ചുമാറ്റിയെന്നും പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണയായി യുവതി പിതാവിനൊപ്പമാണ് ക്ലിനിക്കില്‍ എത്താറുള്ളത്. എന്നാൽ യുവതി ഒറ്റയ്ക്ക് ക്ലിനിക്കില്‍ എത്തിയ ദിവസമാണ് സംഭവമുണ്ടായത്. യുവതിയുടെ പരാതിയെ തുടർന്ന് ക്ലിനിക്കില്‍ എത്തിയാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, താൻ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് ഡോക്ടറുടെ വാദം.



