‘വേതനവും ആനുകൂല്യങ്ങളും നിഷേധിച്ചു’; മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് വിഷം കഴിച്ച്‌ ജീവനക്കാരന്റെ ആത്മഹത്യ: ഒല സിഇഒക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

ബെംഗളൂരു: ഒല ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒല സിഇഒക്കെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തത്.

video
play-sharp-fill

ഒല ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ നല്‍കിയ പരാതിയിലാണ് കേസ്. ചിക്കലസാന്ദ്ര സ്വദേശി അരവിന്ദിന് വേതനവും ആനുകൂല്യങ്ങളും നിഷേധിച്ചുവെന്നും ഇതിലുള്ള മാനസിക സംഘർഷത്തെ തുടർന്ന് അരവിന്ദ് സെപ്റ്റംബർ 28ന് വിഷം കഴിച്ച്‌ ജീവനൊടുക്കിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ സഹോദരൻ പറയുന്നു.

മരണത്തിന് പിന്നാലെ 17 ലക്ഷത്തി 46000 രൂപ കമ്ബനി അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ചെയ്തിരുന്നു. ഇതില്‍ സംശയം തോന്നിയതോടെയാണ് സഹോദരൻ പരാതി നല്‍കിയത്. സിഇഒ ഭവിഷ് അഗർവാള്‍, ഹോമോലോഗേഷൻ വിഭാഗം മേധാവി സുബ്രത് കുമാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അരവിന്ദിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group