കോഴിക്കോട് പേരാമ്പ്രയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര കായണ്ണയിലാണ് സംഭവം.

video
play-sharp-fill

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർഥി പൊലീസില്‍ പറഞ്ഞു. പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

കളി കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വണ്ടിനിർത്തിയ സംഘം, കുട്ടി ലിഫ്റ്റ് വേണ്ടെന്ന് നിരസിച്ചതോടെ വലിച്ചുകയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സമീപത്തൊരു ഓട്ടോറിക്ഷ എത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. പിടിവലിക്കിടെ വിദ്യാർഥിക്ക് പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group