അമ്മത്തൊട്ടിലിനരികിലെ പ്ലാവിൻചുവട്ടില്‍ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പ്രസവം നടന്നത് വീട്ടിലെന്ന് നിഗമനം

Spread the love

കൊച്ചി: കൊച്ചിയില്‍ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

video
play-sharp-fill

കൊച്ചി നഗരമധ്യത്തിലെ അമ്മത്തൊട്ടിലിനരികിലാണ് പ്രസവിച്ച്‌ ഏതാനും മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
അമ്മത്തൊട്ടിലിനരികിലെ പ്ലാവിൻചുവട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു നവജാത ശിശുവിനെ കണ്ടെത്തിയത്.

തിങ്കളാഴ്ച്ച രാവിലെ ആറുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയിലെ കാവല്‍ക്കാരൻ കെ. വിഷ്ണുവാണ് അമ്മത്തൊട്ടിലിന് സമീപം ഉപേക്ഷിച്ച നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ ഉടൻ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2.6 കിലോഗ്രാമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലാണ് പ്രസവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ജനറല്‍ ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കില്‍ നിന്നും കുഞ്ഞിന് പാല്‍ കൊടുക്കുന്നുണ്ട്. ഗർഭാവസ്ഥയിലായിരുന്നപ്പോള്‍ കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് സൂചന.

നിലവില്‍ കുഞ്ഞ് ആശുപത്രി എൻഐസിയുവിലാണ്. കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ഉറപ്പിച്ചശേഷം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറും.