
തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ (35, പപ്പു) മൃതദേഹം കണ്ടെത്തി.
ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറല്‍ അധികൃതർ അറിയിച്ചതായി എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു.
പിറവം സ്വദേശി ഇന്ദ്രജിത്ത് സന്തോഷ് (22), ശ്രീരാഗ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. സീ ക്വസ്റ്റ് എന്ന സ്കോർപിയോ മറൈൻ കമ്പനിയിലെ ജീവനക്കാരനാണ് നടുവിലക്കര ഗംഗയില്‍ വീട്ടില്‍ രാധാകൃഷ്ണപ്പിള്ള- ഷീല ദമ്പതികളുടെ മകൻ ശ്രീരാഗ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊസാംബിക്കില്‍ ജോലിക്ക് കയറിയിട്ട് മൂന്നര വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ഇയാള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്.