സംസ്ഥാനത്തെ കരകൗശല വിദഗ്ദ്ധരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കരകൗശല അവാര്‍ഡ് 2025: അപേക്ഷ ക്ഷണിച്ചു

Spread the love

സംസ്ഥാനത്തെ കരകൗശല വിദഗ്ദ്ധരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കരകൗശല അവാര്‍ഡ് 2025 ലേക്ക് അപേക്ഷ ക്ഷണിച്ചു.

ദാരു ശില്‍പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്‍പങ്ങള്‍, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹ ശില്‍പങ്ങള്‍, ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ച ശില്‍പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കലാരൂപങ്ങള്‍ വിഭാഗത്തിലുളളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ അതത് താലൂക്ക് വ്യവസായ ഓഫീസുകളില്‍ നല്‍കണം. അവസാന തിയതി നവംബര്‍ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം. ഫോണ്‍: 0483 2737405.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group