പാമ്പാടി നെടുങ്ങോട്ട് മലയിൽ നായ്കുറുക്കനു൦ അക്രമത്തിന്: തെരുവ് നായ ആക്രമണങ്ങൾക്ക് പിന്നിൽ നായ കുറുക്കൻമാരുമുണ്ടെന്ന് വിലയിരുത്തൽ: പഠനം ആവശ്യമെന്ന് കർഷകർ

Spread the love

പാമ്പാടി :കുറുനരികൾക്ക് ശേഷം നായ്കുറുക്കനു൦ ജനവാസമേഖലകളിൽ എത്തിയിരിക്കുന്നു കുറുനരികളു൦ നായ്ക്കളു൦ ഇണചേർന്ന് ഉണ്ടാവുന്നവയാണ് നായ്കുറുക്കൻമാർ എന്നു പറയപ്പെടുന്നു..

കുറുക്കനുമായി ഇവർക്ക് ബദ്ധമില്ലെങ്കിലു൦ വിളിപ്പേര് അങ്ങനെയാണ്. സൗത്ത് പാമ്പാടിയിലെ കർഷകനായ എബി ഐപ്പാണ് ഇതിനെ നേരിൽ കണ്ടത്. കുറുനരികൾ മനുഷ്യരെ കണ്ടാൽ ഓടിഒളിക്കു൦

എന്നാൽ നായ്കുറുക്കൻമാർ ഭയമില്ലാതെ നിൽക്കു൦ .ഇവ പകൽ സമയത്തു൦ ഇറങ്ങി നടക്കു൦ .എല്ലാ ആക്രമണങ്ങളു൦ തെരുവുനായ് എന്ന പേരിൽ മാത്രം ഒതുങ്ങുമ്പോൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായ്ക്കുറുക്കൻമാരുടെ സാന്നിധ്യം കൃത്യമായി പഠന വിധേയമാക്കേണ്ട വിഷയമാണന്ന് കർഷകൻ എബി ഐപ്പ് ചൂണ്ടിക്കാട്ടുന്നു. നമ്മൾ തെരുവ് നായ എന്നു കരുതുന്ന ചിലത് നായ കുറുക്കൻ ആണന്ന് സംശയമുണ്ടെന്നാന്ന് പറയപ്പെടുന്നത്.