
കോട്ടയം: സംസ്ഥാന മാസ്‌റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ അഞ്ച് ഇനങ്ങളില്‍ മെഡല്‍ നേട്ടവുമായി അയ്മനം പോളക്കാട്ടില്‍ എം.വി.
ജോയി(67). തിരുവല്ല ബിലീവേഴ്‌സ് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തപ്പെട്ട
മത്സരത്തില്‍ മൂന്ന് സ്വര്‍ണവും രണ്ടു വെള്ളിയും നേടിയാണ് ജോയി നാടിന്‍റെ അഭിമാനമായത്. 50 മീറ്റര്‍ ഫ്രീ സ്റ്റൈലും 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക്, 4X50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ബെല്ലിയിലുമാണ് സ്വര്‍ണം നേടിയത്.
100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും 4X50 മീറ്റര്‍ മെഡെലി ബെല്ലിയിലുമാണ് വെള്ളി കരസ്ഥമാക്കിയത്. പഠനകാലത്ത് കേരള യൂണിവേഴ്‌സിറ്റി മെഡലിസ്റ്റായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.വി. ജോയി. മക്കളായ ജോണ്‍സി, ജോസ്‌ന, ജോസിയ എന്നിവര്‍ നീന്തലില്‍ ദേശീയ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ മൂന്നുപേരും 2003ല്‍ വേമ്പനാട് കായല്‍ രണ്ട് കിലോമീറ്റര്‍ നീന്തിക്കടന്നിരുന്നു. ഐക്കരച്ചിറ ഇടവകാംഗമാണ്.