ബസ് ബൈക്കില്‍ തട്ടി അപകടം; ആലപ്പുഴ തുറവൂരില്‍ പിതാവിനൊപ്പം സഞ്ചരിച്ച 12-കാരന് ദാരുണാന്ത്യം

Spread the love

ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ്സിടിച്ച് 12 വയസ്സുകാരന് ദാരുണന്ത്യം. വയലാര്‍ സ്വദേശി നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ (12) ആണ് മരിച്ചത്.

ദേശീയപാതയില്‍ പത്മാക്ഷികവലയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 8.30-നാണ് സംഭവം. പട്ടണക്കാട് ബിഷപ് മൂർ സ്കൂള്‍ 5-ാം ക്ലാസ് വിദ്യാർഥിയായിരുന്നു.

നിഷാദും ശബരീശന്‍ അയ്യനും  ശബരീശന്റെ സഹോദരനും ഒന്നിച്ച് വയലാറില്‍നിന്ന് തുറവൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് ബൈക്കില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും പിന്നിലിരുന്ന ശബരി അയ്യന്‍ പാതയില്‍ തെറിച്ചുവീണ് സ്വകാര്യ ബസ്സിനടിയില്‍പ്പെടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി ശബരീശന്‍ തല്‍ക്ഷണം മരിച്ചു. നിസ്സാര പരിക്കുകളോടെ നിഷാദും ശബരീശന്റെ സഹോദരനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.