കോഴിക്കോട് മാവൂരില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്

Spread the love

കോഴിക്കോട്: മാവൂരില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്. കല്‍പ്പള്ളി ആയംകുളം സ്വദേശി ഉമ്മറിനാണ് പരുക്കേറ്റത്.

മാവൂർ -കട്ടാങ്ങല്‍ റോഡില്‍ കണിയാത്ത് വെച്ച് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.  ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.