
ദീപാവലിയോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കി ബിഎസ്എൻഎല്‍.
‘ദീപാവലി ബൊനാന്‍സ 2025’ എന്ന പേരിലുള്ള ഈ ഓഫറില്‍, പുതിയ ബിഎസ്എന്‍എല്‍ കണക്ഷന് എടുക്കുന്നവര്‍ക്ക് കേവലം ഒരു രൂപ ചെലവില്‍ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭിക്കും.
ഫോര്‍ജി നെറ്റ് വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോള്‍, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ മറ്റ് പ്രധാന ആനുകൂല്യങ്ങള്‍. നവംബര്‍ 15നകം പുതിയ കണക്ഷന് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതല്‍ 30 ദിവസത്തേക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാവുക.
20 വരെ ബിഎസ്എൻഎല്‍ സെല്‍ഫ് കെയർ ആപ്പ് / ബിഎസ്എൻഎല്‍ വെബ്സൈറ്റ് വഴി 100 രൂപയില്‍ കൂടുതല്‍ റീചാർജ് ചെയ്യുന്നവരില്‍നിന്ന് നറുക്കിട്ട് ദിവസവും 10 പേർക്ക് 10 ഗ്രാം വെള്ളിനാണയം വീതം സമ്മാനമായി നല്‍കും.
60 വയസ്സിനു മുകളിലുള്ളവർക്ക് സീനിയർ സിറ്റിസണ്‍ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസത്തെ വാലിഡിറ്റി, ഫ്രീ സിം എന്നിവ ലഭിക്കും. ബിഎസ്എൻഎല്‍ സെല്‍ഫ് കെയർ ആപ് വഴി 199 ഉം അതില്‍ കൂടുതലും രൂപയില്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ റീചാർജ് ചെയ്ത് നല്കിയാല് 2.5ശതമാനം ഡിസ്കൗണ്ട് നവംബർ 18 വരെ ലഭിക്കും. ബിഎസ്എൻഎല്‍ സെല്‍ഫ് കെയർ ആപ് / ബിഎസ്എൻഎല്‍ വെബ്സൈറ്റ് വഴി 485 രൂപ, 1,999 രൂപ എന്നീ പ്ലാനുകള്‍ക്ക് റീചാർജ് ചെയ്താല്‍ 2.5ശതമാനം ഇളവ് നവംബർ 18 വരെ ലഭിക്കും.