ഭക്ഷണം കഴിക്കാനിറങ്ങിയ വനം വകുപ്പ് ജീവനക്കാര്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്; വാഹനത്തിനും കേടുപാട്

Spread the love

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ഭക്ഷണം കഴിക്കാനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടുപന്നി ആക്രമണം.

നെയ്യാർ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് രാജേന്ദ്രൻ കാണി, താല്‍ക്കാലിക ജീവനക്കാരനായ ഷൈജു സതീശൻ എന്നിവർക്ക് പരിക്ക്.
ഇവർ സഞ്ചരിച്ച വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.

കഴിഞ്ഞ ദിവസം രാത്രി കാപ്പുകാട് സെക്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഇരുവരെയും കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ഇരുവർക്കും കൈകളിലും കാലുകളിലും തോളെല്ലിനും വയറിലും പരിക്കേറ്റിട്ടുണ്ട്. രാജേന്ദ്രൻ കാണി പരുത്തിപ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയിലും ഷൈജു സതീശൻ നെയ്യാർ ഡാം ഗവണ്‍മെന്റ് ആശുപത്രിയിലും ചികിത്സയിലാണ്.