
ആലപ്പുഴ: ഫിറ്റ്നസ് സെന്ററിന്റെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തിയിരുന്നയാള്‍ പിടിയില്‍.
ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുന്ന അഖില്‍ നാഥ്(31) ആണ് അറസ്റ്റിലായത്.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നൂറനാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ കിടപ്പുമുറിയില്‍ നിന്നും 48 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
അഖിലിന്റെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണ്‍ രണ്ടുമാസം മുൻപ് ലഹരിക്കേസില്‍ അറസ്റ്റിലായിരുന്നു. അതിനുപിന്നാലെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അഖിലിനെ നിരീക്ഷിക്കാൻ ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ ഫിറ്റ്നസ് സെന്ററിലെത്തുന്ന യുവതീയുവാക്കളെ ഇയാള്‍ ലഹരിക്ക് അടിമകളാക്കി മാറ്റുകയായിരുന്നു. നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ലഹരിക്ക് അടിമകളായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഫിറ്റ്നസ് സെന്ററില്‍ എത്തുന്ന യുവാക്കളെയും യുവതികളെയും ലഹരി മരുന്ന് കൊടുത്ത് ഫിറ്റ്നസിന് ഇത് ആവശ്യമാണെന്ന് വരുത്തി വൻതോതില്‍ രാസലഹരി കച്ചവടമാണ് ഇയാള്‍ നടത്തിയിരുന്നത്. ഫിറ്റ്നസ് സെന്ററില്‍ സ്ഥിരം പോയിരുന്ന ചില യുവാക്കള്‍ ലഹരി മരുന്ന് ഉപയോഗിച്ച് നുറനാട്ടുള്ള ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടിയതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.
ലഹരി ഉപയോഗിക്കുന്നതിന് പ്രത്യേകം പാർട്ടി ഇയാള്‍ നടത്തിയിരുന്നതായി പറയപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നാണ് രാസ ലഹരി ഇയള്‍ എത്തിച്ചിരുന്നത് എന്നാണ് വിവരം.