
ഡല്‍ഹി: ദീപാവലി ആഘോഷ നിറവില്‍ രാജ്യം.
പടക്കം പൊട്ടിച്ചും മധുരം നല്‍കിയും ഉത്തരേന്ത്യക്കാർ ദീപാവലി ആഘോഷിക്കുന്നു.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ ആശംസകള്‍ നേർന്നു.
ഉത്തരേന്ത്യ സ്നേഹം പങ്കിടുന്നത് മധുരം വിളമ്പിയാണ്. നാവില്‍ കൊതിയൂറുന്ന പലതരം വിഭവങ്ങള്‍ ആഘോഷങ്ങളില്‍ പ്രധാനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോട്ടീ ദീവാലിക്ക് ശേഷം, ഇന്ന് മുതല്‍ നാല് ദിവസം നീളുന്നതാണ് ആഘോഷം.ഇളം തണുപ്പിലേക്ക് ഉത്തരേന്ത്യ കടക്കുമ്പോഴും ബംഗാളി മാർക്കറ്റിലെ ആഘോഷങ്ങളുടെ ചൂട് കൂടുകയാണ്. കാജു കദലി, ഗുലാബ് ജാമുൻ, പലതരം ഭർഫികള്‍, ലഡു രസഗുള അങ്ങനെ നീളുന്നു വെറൈറ്റികള്‍.
വീടുകളും റോഡുകളും എല്ലാം അലങ്കാരദീപങ്ങളില്‍ തിളങ്ങുകയാണ്.



