മന്ത്രി വി.എൻ. വാസവൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവിട്ട് നിർമാണം; ഏറ്റുമാനൂർ മാതൃശിശു സംരക്ഷണ കേന്ദ്രം നാടിന് സമർപ്പിച്ചു

Spread the love

കോട്ടയം: തെള്ളകം മാതൃശിശു സംരക്ഷണ കേന്ദ്രം സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു.

മന്ത്രി വി.എൻ. വാസവൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. നാലര പതിറ്റാണ്ടായി തെള്ളകത്ത് പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപ കേന്ദ്രത്തിനൊപ്പം അങ്കൻവാടിയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും.

ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ജോണി വർഗീസ്, വിജി ചവറ, തങ്കച്ചൻ കോണിക്കൽ, മഞ്ജു അലോഷ്, പ്രീതി രാജേഷ്, പി.എസ്. വിനോദ്, ജേക്കബ് പി. മാണി, രാധിക രമേശ്, ക്ഷേമ അഭിലാഷ്,എം.കെ. സോമൻ, വിജി ഫ്രാൻസിസ്, ഏറ്റുമാനൂർ ഗവൺമെൻ്റ് ആശുപത്രി എ.എം.ഒ. ഡോ. ബബലു റാഫേൽ, ഏറ്റുമാനൂർ ഐ.സി.ഡി.എസ്, സി.ഡി.പി.ഒ.പി. ഷിമിമോൾ, പേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.വി. പ്രദീപ്,ആശ വർക്കർ ടി. ശോഭന എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group