
ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നു.. ചൈന ഈസ്റ്റേൺ എയർലൈൻസാണ് ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് പ്രഖ്യാപിച്ചത്.
നവംബർ ഒൻപത് മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഷാങ്ഹായിൽനിന്ന് ഡൽഹിയിലേക്കാണ് ചൈന ഈസ്റ്റേൺ എയർലൈൻസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായർ, ബുധൻ, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50-ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻസമയം വൈകീട്ട് 5.45ന് ഡൽഹി വിമാനത്താവളത്തിലെത്തും. രാത്രി 7.55-നാകും ഡൽഹിയിൽനിന്ന് തിരിച്ചുള്ള സർവീസ്. ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചതായി വിമാനക്കമ്പനി അധികൃതർ അറിയിച്ചു.