
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേള ഒക്ടോബർ 22 മുതൽ 28 വരെ തലസ്ഥാനത്തെ 12 വേദികളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മേള 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
സഞ്ജു സാംസനാണ് മേളയുടെ ബ്രാൻഡ് അംബാസിഡർ. കീർത്തി സുരേഷ് ഗുഡ് വില്‍ അംബാസിഡറുമാണ്. അതോടൊപ്പം ചരിത്രത്തിലാദ്യമായി കായിക മേളയ്ക്കായി തീം സോങ് ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
സ്കൂള്‍ കുട്ടികള്‍ തന്നെയാണ് തീം സോങ് തയ്യാറാക്കുന്നത്. കുട്ടികള്‍ തന്നെ എഴുതി അവർ തന്നെ ആലപിക്കുന്നു. മന്ത്രി വ്യക്തമാക്കി.മേളയില്‍ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ആയിരത്തി തൊള്ളായിരത്തി നാല്പത്തി നാല് കായിക താരങ്ങള്‍ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗള്‍ഫ് മേഖലയില്‍ കേരള സിലബസില്‍ പഠിക്കുന്ന ഏഴ് സ്കൂളുകളില്‍ നിന്നും 35 കുട്ടികള്‍ ഇത്തവണ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഗള്‍ഫ് മേഖലയില്‍ നിന്നും മേളയില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.