വൻ കവര്‍ച്ച; ‘മോണാലിസ’ സൂക്ഷിക്കുന്ന ലൂവ്രെ മ്യൂസിയം അടച്ചുപൂട്ടി

Spread the love

പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ കവർച്ച നടന്നതായി റിപ്പോർട്ട്. ഇന്ന് രാവിലെ ആയിരുന്നു മൂന്നംഗ സംഘം മോഷണം നടത്തിയത്.

ഇതോടെ മ്യൂസിയം അടച്ചിട്ടതായി ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി റാഷിദ ദാറ്റി സ്ഥിരീകരിച്ചു. എന്താണ് മോഷണം പോയതെന്നോ കവർച്ച എങ്ങനെ നടന്നെന്നോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ജനാലകള്‍ തകർത്ത് അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒമ്ബതിനം അമൂല്യ വസ്തുക്കള്‍ കവർന്നതായിട്ടാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. പോലീസും മ്യൂസിയം ഉദ്യോഗസ്ഥരും നിലവില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണ്.

മ്യൂസിയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ മറയാക്കിയാണ് മോഷണം എന്നാണ് റിപ്പോർട്ട്. നിർമാണ പ്രവർത്തനങ്ങള്‍ക്കായി മ്യൂസിയത്തോട് ചേർന്ന നിർമ്മിച്ച ലിഫ്റ്റ് വഴിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയത് എന്ന് പാരീസിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. ആഭരണങ്ങള്‍ കൈക്കലാക്കിയ മോഷ്ടാക്കള്‍ സ്‌കൂട്ടറില്‍ ആണ് രക്ഷപ്പെട്ടത് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group