
കോട്ടയം : കോട്ടയം സി എം എസ് കോളേജ് ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് ഒക്ടോബർ 17 ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ “ഹൃദയപൂർവം” പൊതിച്ചോറ് നൽകി സമൂഹത്തിന് മാതൃകയായി.
സഹജീവികളെ കരുതാനായി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇങ്ങനൊരു മാതൃകപരമായ പ്രവർത്തനം തുടങ്ങിയത്. ഈ പ്രവർത്തനം തുടർച്ചയായി നടത്തുമെന്ന് ഹെഡ്മിസ്ട്രെസ്സ് അറിയിച്ചു.
“വിശപ്പിന് അപ്പം “ചെയർമാൻ റോയ്സ് സി മാണി കുട്ടികളോട് സമൂഹത്തെ കരുതേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിക്കുകയും കുട്ടികളുടെ ഈ പുണ്യപ്രവർത്തിയെ അഭിനന്ദിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉച്ചഭക്ഷണം നൽകി വരുന്ന “വിശപ്പിന് അപ്പം” ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് കുട്ടികൾ നൽകിയ പൊതിച്ചോറ് ഏൽപ്പിച്ചത്. 230 പൊതിച്ചോറാണ് സ്കൂളായി നൽകിയത്. ഹെഡ്മിസ്ട്രെസ് എസ്സി
എബ്രഹാം ടീച്ചർ, മാതൃഭൂമി സീഡ് ടീച്ചർ കോർഡിനേറ്റർ ആഷ്ലി വി തോമസ്, എബി ചാക്കോ, അധ്യാപകരായ മാത്യു ഡേവിഡ് സൈറ ജേക്കബ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.