പതിനാലുകാരനെ യുവാവ് ക്രൂരമായി മർദിച്ച പരാതിയില്‍ കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു: വീടിനടുത്തു വീണ പന്തെടുക്കാൻ വന്ന കുട്ടിയെയാണ് മർദിച്ചത്: കോട്ടയം കുമ്മനത്താണ് സംഭവം.

Spread the love

കോട്ടയം: പതിനാലുകാരനെ യുവാവ് ക്രൂരമായി മർദിച്ച പരാതിയില്‍ കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.. ഇന്നലെ വൈകിട്ട് അറു മണിയോടെ കുമ്മനം അമ്പുരത്തിനു സമീപമാണ് സംഭവം.
കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പ്രദേശവാസിയായ കൊട്ടാരത്തില്‍ ഫൈസല്‍ (38) മർദിച്ചതെന്നാണ് പരാതി.

കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് ഫൈസലിന്റെ വീടിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. മർദനമേറ്റ കുട്ടി പന്തെടുക്കാൻ പോയ വഴി ഫൈസലിന്റെ മകനുമായി കൂട്ടിയിടിച്ചു വീണു.

ഇതിലുള്ള പ്രകോപനത്തിലാണ് ഇയാള്‍ ആക്രമിച്ചത്. മകൻ വീഴുന്നത് കണ്ടുവന്ന ഇയാള്‍ പന്തെടുക്കാനെത്തിയ കുട്ടിയുടെ കഴുത്തിനു കുത്തിപ്പിടിക്കുകയും തലക്കിടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി ഭയന്ന് ഓടാൻ ശ്രമിക്കവേ കരിങ്കല്ല് കൊണ്ടു വയറിന് എറിയുകയും ചെയ്‌തെന്നാണ് പരാതി. കുട്ടികളുടെ സൈക്കിള്‍ ഫൈസല്‍ തകർത്തതായും പരാതിയുണ്ട്.

കുട്ടിയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു ചൈല്‍ഡ് ലൈനിലും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.