സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ വിജയികൾക്കുള്ള സി. എം എവർ റോളിങ് ട്രോഫിക്ക് കോട്ടയം ജില്ലയിൽ കുടമാളൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്വീകരണം നൽകി

Spread the love

അയ്മനം : സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ വിജയികൾക്കുള്ള സി. എം എവർ റോളിങ് ട്രോഫി കുടമാളൂർ എൽ പി സ്കൂളിൽ സ്വീകരണം നൽകി. ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഹാരമണിയിച്ചു സ്വർണ്ണക്കപ്പ് ഏറ്റുവാങ്ങി. തുടർന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഹാരമണിയിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

കേരള ഭൂപടത്തിന്റെ മാതൃകയിലുള്ള സ്വർണ്ണകപ്പ്‌ 117.5 പവൻ സ്വർണ്ണം കൊണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സി എം എവർ റോളിങ് ട്രോഫിക്ക് ജില്ലയിൽ സ്വീകരണത്തിനുള്ള ക്രമീകരണങ്ങൾക്കു നേതൃത്വം കൊടുത്തത് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ ആയിരുന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി രാജേഷ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പ്രൊ. ഡോക്ടർ റോസമ്മ സോണി, അയ്മനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവകി ടീച്ചർ, വാർഡ് മെമ്പർ ബിന്ദു ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി ഇ ഒ സുനിമോൾ എം ആർ, എ ഇ ഓ അനിത ഗോപിനാഥ്, പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ, ഡി.പി.സി എസ് എസ് കെ. കെ ജെ പ്രസാദ് സ്കൂൾ പ്രിൻസിപ്പൽ റാണി ജെ, ഹെഡ്മിസ്ട്രെസ്സ് ആശ എ നായർ,രജനി പി എം, പി ടി എ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ അമ്പാടി, സുജിത് എസ് നായർ എൻ എസ് എസ് വോളന്റിയേഴ്‌സ്,

ജൂനിയർ റെഡ് ക്രോസ്സ് വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.
വിവിധ ജില്ലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന തിരുവനന്തപുരത്തു ഒക്ടോബർ 20 നു എത്തിക്കും

◻️◻️◻️◻️◻