കൊല്ലത്ത് സി പി ഐയിൽ നിന്ന് കൂട്ടരാജി: 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങള്‍ ഉൾപ്പെടെ 700ലധികം പാർട്ടി അംഗങ്ങളും രാജിവെച്ചെന്ന് നേതാക്കള്‍.

Spread the love

കൊല്ലം: കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. ജില്ലാ കൗണ്‍സില്‍ അംഗം ജെ.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്.
മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി.

10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങള്‍ എന്നിവരാണ് രാജിവെച്ചത്.
700ലധികം പാർട്ടി അംഗങ്ങളും രാജിവെച്ചെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

ഉള്‍പാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്ന് രാജിവെച്ചവർ പറയുന്നു.അതേസമയം, പാർട്ടി വിട്ടവർ സിപിഎമ്മില്‍ ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് സിപിഐക്ക് ഏറ്റവുമധികം വേരോട്ടമുള്ള ജില്ലയാണ് കൊല്ലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ യോഗത്തില്‍ നിന്ന് ജില്ലാ നേതാക്കള്‍ വിട്ടുനിന്നിരുന്നു. പിന്നാലെയാണ് കൂട്ട രാജിയുണ്ടായത്