
കോട്ടയം : അയർക്കുന്നം ഇളപ്പാനിയില്‍ യുവാവ് ഭാര്യയെ കൊന്ന് കുഴിച്ചു മൂടി . പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്.
ഇവരുടെ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അല്‍പ്പാനായെ കാണാൻ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.
ഭാര്യയെ കാണാൻ ഇല്ലെന്നു പരാതി നല്‍കിയ ശേഷം ഇയാള്‍ നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊന്നു എന്ന് ഇയാള്‍ സമ്മതിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമ്മാണ തൊഴിലാളിയായ സോണി ഭാര്യക്ക് ഒപ്പം അയർക്കുന്നത്തായിരുന്നു താമസം. ഇയാള്‍ നിലവില്‍ ജോലി ചെയ്യുന്ന ഒരു വീടിന് സമീപം മൃതദേഹം കുഴിച്ചിട്ടുണ്ട് എന്നാണ് മൊഴി. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സോണി പൊലീസിനോട് പറഞ്ഞു. ഇയാള്‍ പറഞ്ഞ സ്ഥലത്ത് കുഴിച്ചു പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിരുന്നു.