
ആലപ്പുഴ: സിപിഎം നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാതെ മുതിർന്ന നേതാവ് ജി.സുധാകരൻ. കുട്ടനാട്ടില്‍ പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയു നടത്തുന്ന വി.എസ്.അച്യുതാനന്ദൻ സ്മാരക പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്‍റെ ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും നോട്ടീസ് പോലും അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
നേതൃത്വവുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന സുധാകരനെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ വീട്ടിലെത്തിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സുധാകരൻ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. പാർട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.