ട്രെയിൻ യാത്രയ്ക്കിടെ യുവാവ് തുടർച്ചയായി കോട്ടുവായിട്ടു:പിന്നീട് യുവാവിന് വായടയ്ക്കാൻ സാധിച്ചില്ല: ട്രെയിനിലെ ചികിത്സ വൈറൽ

Spread the love

പാലക്കാട്: ട്രെയിൻ യാത്രയ്ക്കിടെ ഒരു യുവാവിന് ടെമ്പോറോമാണ്ടിബുലാർ ജോയിന്റ് (TMJ) സ്ഥാനഭ്രംശം സംഭവിച്ചതും, തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനവുമാണ് ഇപ്പോള്‍ വൈറല്‍.
പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസർ യുവാവിന് വൈദ്യസഹായം നല്‍കി രക്ഷിക്കുകയായിരുന്നു.

കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസിലാണ് സംഭവം നടന്നത്. യുവാവ് തുടരെ കോട്ടുവായിടുകയും പിന്നീട് വായ അടയ്ക്കാൻ കഴിയാതെ വരികയുമായിരുന്നു.
യുവാവിന് കോട്ടുവായ ഇട്ടതിനുശേഷം വായ അടക്കാൻ കഴിഞ്ഞില്ല. വായ തുറന്ന നിലയില്‍ ബുദ്ധിമുട്ടിയ യാത്രക്കാരൻ റെയില്‍വെ അധികൃതരുടെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് അടിയന്തര ചികിത്സ നല്‍കിയത്. പാലക്കാട് റെയില്‍വേ ആശുപത്രിയിലെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ പിഎസ് ജിതൻ സ്റ്റേഷനിലെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പ്ലാറ്റ്ഫോമില്‍ വെച്ച്‌ തന്നെ യുവാവിന് ചികിത്സ നല്‍കി. മെഡിക്കല്‍ ഓഫീസര്‍ക്ക് നന്ദി പറഞ്ഞാണ് യുവാവ് മടങ്ങിയത്. യുവാവ് അതേ ട്രെയിനില്‍ തന്നെ യാത്ര തുടരുകയായിരുന്നു.

താടിയെല്ലിന്റെ സന്ധിയെയും, താടിയെല്ലിന് ചുറ്റുമുള്ള പേശികളെയും മറ്റ് കലകളെയും ബാധിക്കുന്ന പ്രശ്നങ്ങളാണ് ടെമ്പോറോമാണ്ടിബുലാർ ഡിസോർഡേഴ്സ്. ഈ ഡിസോർഡേഴ്സ് സാധാരണയായി വേദനയോ താടിയെല്ലിന്റെ ചലനം കുറയ്ക്കുന്നതോ ഉണ്ടാക്കുന്നു,

ചിലപ്പോള്‍ താടിയെല്ലിന്റെ ക്ലിക്കിംഗ് അല്ലെങ്കില്‍ ഗ്രിറ്റിംഗ് പോലുള്ള ശബ്ദങ്ങളും ഉണ്ടാകുന്നു. പല കാരണങ്ങളുണ്ടെങ്കിലും സാധാരണയായി ടെമ്ബോറോമാണ്ടിബുലാർ ഡിസോർഡേഴ്സ് ഗുരുതരമല്ല. ലളിതമായ ചികിത്സകളിലൂടെ പലപ്പോഴും മെച്ചപ്പെടും.