
മലപ്പുറം : കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമിൽ വെള്ളം കയറി 2000 കോഴികൾ ചത്തു.
വഴിക്കടവ്, മണിമൂളി മേഖലകളിലെ കനത്ത മഴയിലാണ് കോഴികൾ ചത്തത്. കലക്കൻ പുഴ നിറഞ്ഞൊഴുകുകയാണ്. ഇതേ തുടർന്ന് സമീപത്തെ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


