മലപ്പുറത്ത്‌ ബൈക്ക് മറിഞ്ഞ് അപകടം; 21 വയസ്സുകാരന് ദാരുണാന്ത്യം

Spread the love

 മലപ്പുറം : മലപ്പുറം തിരൂരിൽ ചമ്രവട്ടം പാലത്തിന് അടുത്ത്  ബൈക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

video
play-sharp-fill

അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരിച്ചു. മരണപ്പെട്ടത് വയനാട് സ്വദേശിയായ അജ്മൽ (21) ആണെന്ന് തിരിച്ചറിഞ്ഞു. മരിച്ചയാളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി (DH) മോർച്ചറിയിലേക്ക് മാറ്റി.

​പരിക്കേറ്റയാളെ ആദ്യം അടുത്തുള്ള ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group