
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിധി കാത്ത് വിദ്യാർത്ഥിനിയുടെ കുടുംബം.
കുട്ടിയെ ഉടൻ സ്കൂള്‍ മാറ്റില്ല. ഹൈക്കോടതി വിധി അറിഞ്ഞതിനുശേഷമായിരിക്കും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുക.
സ്കൂള്‍ നല്കിയ ഹർജിയില്‍ വിദ്യാർത്ഥിനിയുടെ കുടുംബത്തെ കക്ഷി ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഹർജി പരിഗണിക്കുക. അതുവരെ കുട്ടിയെ സ്കൂളില്‍ അയക്കില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ ഉടൻ സ്കൂള്‍ മാറ്റുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.
സ്കൂളില്‍ തുടരാൻ മകള്‍ക്ക് താത്പര്യമില്ലെന്നായിരുന്നു പിതാവ് അനസ് നേരത്തെ പറഞ്ഞിരുന്നത്. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്കിയാല് വിദ്യാർത്ഥിനിക്ക് സ്കൂളില്‍ തുടരാമെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്.



