
കൊല്ലം: കൊല്ലത്ത് കായലിലേക്ക് ചാടിയ യുവതിയെ ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാർ രക്ഷപെടുത്തി.
കൊല്ലം ഓലയില്‍കടവ് പാലത്തില്‍ നിന്നും കായലിലേക്ക് ചാടിയ കോട്ടയം സ്വദേശിനിയായ 22 വയസുകാരിയെയെയാണ് അതിസാഹസികമായി കരയ്‌ക്കെത്തിച്ചത്.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി കായലിലേക്ക് ചാടുന്നത് സാമ്പ്രിണിക്കൊടിയിലേക്ക് സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാർ കാണുകയായിരുന്നു.
ഉടൻ തന്നെ ബോട്ടിലെ ജീവനക്കാർ കായലിലേക്ക് എടുത്ത് ചാടുകയും യുവതിയെ രക്ഷിച്ച് ബോട്ടിലേക്ക് കയറ്റുകയും ചെയ്തു. പിന്നാലെ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവതി ചികിത്സയില്‍ തുടരുകയാണ്. 22 കാരിയുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
എന്തിനാണ് യുവതി കായലിലേക്ക് ചാടിയത് എന്നതില്‍ വ്യക്തതയില്ല സംഭവത്തില്‍ പോളയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതില്‍ കായലിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.




