
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 8 മണിക്കൂർ നീണ്ടു നിന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിലെ എസ് ഐ ടി പരിശോധന അവസാനിച്ചു.
വീട്ടില്‍ നിന്നും രേഖകളും ഹാർഡ് ഡിസ്കും കണ്ടെത്തി. വീട്ടില്‍ നിന്ന് അന്വേഷണ സംഘം വിവിധ രേഖകളും പിടിച്ചെടുത്തു.
പുളിമാത്ത് വില്ലജ് ഓഫീസർ, വാർഡ് അംഗം എന്നിവരുടെ സന്നിധ്യത്തിലായിരുന്നു പരിശോധന. കാരേറ്റുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. അന്വേഷണത്തിലൂടെ എല്ലാം തെളിയും എന്നായിരുന്നു വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ കൈകള്‍ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായതോടെ നിലപാട് മാറ്റിയിരിക്കുകയാണ്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്കി എന്നാണ് പോറ്റി പറയുന്നത്.
കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.




