
ചെന്നൈ: ദീപാവലി പ്രമാണിച്ച് തമിഴ്നാട്ടില്‍ സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോടബർ 21 ചൊവ്വാഴ്ച അവധി നല്‍കി.
ഇതോടെ സർക്കാർ ജീവനക്കാർക്ക് 18 മുതല്‍ 21 വരെ തുടർച്ചയായി നാലുദിവസം അവധി ലഭിക്കും. 25 ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്നും സർക്കാർ അറിയിച്ചു.
ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് ലക്ഷക്കണക്കിന് പേരാണ് മടങ്ങുന്നത്. ഇതിനാല്‍ ചെന്നൈയില്‍ യാത്രാത്തിരക്ക് വർദ്ധിച്ചരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകളിലും ട്രെയിനുകളിലും സ്വന്തം വാഹനങ്ങളിലുമായി ആറുലക്ഷം യാത്രക്കാർ പോയതായാണ് ഏകദേശ കണക്ക്. വ്യാഴാഴ്ചത്തെയും വെള്ളിയാഴ്ചത്തെയും കണക്കാണിത്. അടുത്ത രണ്ടു ദിവസങ്ങളിും ഇത്രയും യാത്രക്കാർ ഉണ്ടാകുമെന്ന് ഗതാഗത വകുപ്പും റെയില്‍വേ അധികൃതരും അറിയിച്ചിട്ടുണ്ട്.
ചെന്നൈ സെൻട്രല്‍, എഗ്മോർ, താംബരം റെയില്‍വേ സ്റ്റേഷനുകളിലും നഗരത്തിലെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലുമായി യാത്രക്കാരെ നിയന്ത്രിക്കാൻ 850 റെയില്‍വേ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.