
ഈരാറ്റുപേട്ട : പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടി ശിരോവസ്ത്രം ധരിച്ചു എന്നത് വലിയ വിവാദമാക്കി കേരളത്തിൽ മുസ്ലിം-ക്രിസ്ത്യൻ വിരോധം വർദ്ധിപ്പിക്കുവാനും വേർതിരിവ് സൃഷ്ടിക്കുവാനും അതിലൂടെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുവാനും സ്കൂൾ പിടിഎ പ്രസിഡണ്ടും, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ബോധപൂർവ്വം സ്കൂൾ മാനേജ്മെന്റിനെ ഉപയോഗിക്കുക ആയിരുന്നു എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
പാല രൂപതയിൽപ്പെട്ട കത്തോലിക്ക മാനെജ്മെന്റിന്റെ കിഴിലുള്ള ചാവറ പബ്ലിക് സ്കൂളിലും, കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലും, കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലും, ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിലും, പാലാ അൽഫോൻസാ കോളേജിലും, അരുവിത്തുറ സെന്റ് ജോർജ് കോളേജിലും അടക്കം കേരളത്തിൽ നിരവധി മുസ്ലീം വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് പഠനം നടത്തുന്നുണ്ട് എന്ന യാഥാർത്ഥ്യം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ മാനേജ്മെന്റ് മനസ്സിലാക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഈ സ്ക്കൂൾ മാനേജ്മെന്റ്കൾ അതിനെ എതിർക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കണമെന്നും, ഏതെങ്കിലും രാഷ്ട്രീയ താല്പര്യമുള്ള ആളുകൾ പിടിഎയുടെ ഭാഗമായിരിക്കുമ്പോൾ അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിലാക്കുവാൻ സ്കൂളിനെയും മാനേജ്മെൻ്റിനെയും ഉപയോഗിച്ചാൽ അത് തിരിച്ചറിയുവാൻ സ്ക്കൂൾ മാനേജ്മെൻറ് ശ്രമിക്കണമെന്നും സജി ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാനാ ജാതി മതസ്ഥർ ഒരുമയോടെ ജീവിക്കുന്ന നമ്മുടെ നാടിന്റെ മതമൈത്രി നിലനിർത്തുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സജി പറഞ്ഞു.
ജാതി സ്പര്ധ ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുവാൻ കേരളത്തിലെ പൊതുസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പള്ളുരുത്തി സംഭവം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതൊന്നും സജി കൂട്ടി ചേർത്തു .
തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കിഴേടം അധ്യക്ഷത വഹിച്ചു . കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ മുഖ്യ പ്രസംഗം നടത്തി .
പ്രഫ. ബാലൂ ജി.വെള്ളിക്കര, എം.എം. ഖാലിദ്, അൻസാരി ഈരാറ്റുപേട്ട , നോബി ജോസ്, സുബീഷ് ഇസ്മായിൽ, കെ.എം. റഷീദ്, രാജെഷ് ഉമ്മൻ ഇലവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.