
കാഞ്ഞിരപ്പള്ളി: വർഷങ്ങളായി കാഞ്ഞിരപ്പള്ളി നിവാസികളുടെ മൊബൈല്‍ ആവശ്യങ്ങള്‍ക്ക് ആശ്രയമായിരുന്ന ബിഎസ്‌എൻഎല്‍ കസ്റ്റമർ കെയർ സെന്‍റർ അടച്ചുപൂട്ടാൻ തീരുമാനിച്ചു.
ഇടുക്കി ജില്ലയിലെ പീരുമേട് മുതല്‍ കോട്ടയം ജില്ലയിലെ വാഴൂർ വരെയുള്ള ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന ഓഫീസാണ് അടച്ചുപൂട്ടിലിലൂടെ ഇല്ലാതാകുന്നത്.
ഇതുമൂലം ഉപയോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലഭിച്ചിരുന്ന പല സേവനങ്ങള്‍ക്കും വലിയ തുക നല്‍കേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈലുമായി ബന്ധപ്പെട്ട പല ആവശ്യങ്ങള്‍ക്കും ഇനി മുതല്‍ കോട്ടയം ഓഫീസുമായി ബന്ധപ്പെടേണ്ടി വരും. പൊതുവേ തകർച്ചയിലായിരിക്കുന്ന
ബിഎസ്‌എൻഎല്‍ എന്ന സ്ഥാപത്തെ ജനങ്ങളില്‍നിന്ന് അകറ്റാനേ ഈ നീക്കം ഉപകരിക്കുയുള്ളൂവെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു