മദ്യപിച്ചതിന്റെ അടുത്ത ദിവസവും വണ്ടിയോടിച്ചാൽ ഇനി എട്ടിൻറെ പണി കിട്ടും ; മുന്നറിയിപ്പുമായി എംവിഡി

Spread the love

മദ്യപിച്ചതിൻ്റെ അടുത്ത ദിവസം രാവിലെ വാഹനം ഓടിച്ച് പോയാൽ ഇനി എട്ടിൻറെ പണി കിട്ടും. എംവിഡി പരിശോധനയിൽ രക്തത്തിൽ മദ്യത്തിൻ്റെ അളവ് 50 മില്ലിക്ക് മുകളിലാണെന്ന് കണ്ടെത്തിയാൽ  വണ്ടിയോടിച്ചയാളുടെ ലൈസൻസ് ഉറപ്പായും റദ്ദാക്കും.

കൊച്ചിയിൽ ഇത്തരം നിയമലംഘനങ്ങളുൾപ്പെടെ കണക്കിലെടുത്ത് 1121 പേരുടെ ലൈസൻസുകളാണ് ആർടിഒ റദ്ദാക്കിയിരിക്കുന്നത്. കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ എറണാകുളം ആർടിഒ കെ ആർ സുരേഷ്, ജോയിൻ്റ് ആർടിഒ സിഡി അരുൺ എന്നിവർ ചേർന്നാണ് ഹിയറിങ് നടപടികൾ ദ്രുതഗതിയിലാക്കി കേസുകൾ തീർപ്പാക്കുന്നത്. മദ്യപിച്ച് വാഹമോടിച്ചതിന്റെ പേരിൽ ഈ വർഷം മാത്രം 437 പേരുടെ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു. ഇതിലധികരും ബസ്, കാർ, ലോറി ഡ്രൈവർമാരാണ്.