play-sharp-fill
ഒളിച്ചോട്ടക്കല്യാണക്കാരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി: മതിൽ ചാടി രഹസ്യമായി സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയാൽ ഇനി കല്യാണം നാടറിയും

ഒളിച്ചോട്ടക്കല്യാണക്കാരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി: മതിൽ ചാടി രഹസ്യമായി സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയാൽ ഇനി കല്യാണം നാടറിയും

സ്വന്തം ലേഖകൻ

കൊച്ചി: ഒരു ദിവസം വീട്ടിൽ നിന്നിറങ്ങി രഹസ്യമായി രജിസ്റ്റർ ഓഫിസിലെത്തി കല്യാണം കഴിച്ച് മുങ്ങുന്ന കമിതാക്കൾക്ക് എട്ടിന്റെ പണിയുമായി രജിസ്ട്രേഷൻ വകുപ്പ്.രഹസ്യ കല്യാണങ്ങൾ ഇനി ഓൺലൈനിൽ പരസ്യമാകും.

പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന രീതിയിൽ രജിസ്ട്രേഷൻ വകുപ്പിലെ പരിഷ്കാരങ്ങൾ നടപ്പിലാക്കി. പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്ട്രാറോഫീസില്‍ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങള്‍ സാധാരണ ഒരുമാസത്തോളം നോട്ടീസ് ബോര്‍ഡിലിടും. പലപ്പോഴും ഇത് കീറിക്കളയാനും സാധ്യതയുണ്ട്. ജീവനക്കാർക്ക് പണം നൽകി ഇതിന് മുകളിൽ നോട്ടീസ് പതിച്ച് വിവാഹം രഹസ്യമായി സൂക്ഷിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇനി ഇത്തരം രജിസ്റ്റര്‍ വിവാഹങ്ങളുടെ നോട്ടീസ് വിവരങ്ങള്‍ ആര്‍ക്കും ഓണ്‍ലൈനായി അറിയാം. വധൂവരന്‍മാരുടെ ഫോട്ടോയും ഉണ്ടാവും. കാണാതായ യുവതീയുവാക്കള്‍ രജിസ്റ്റര്‍വിവാഹം കഴിച്ചോ എന്നറിയാനും ഇതുവഴി കഴിയും. ഇതിന്റെ വിവരങ്ങള്‍ അറിയാന്‍ പ്രത്യേക ഫീസില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സ്വന്തം ആധാരവും മറ്റുള്ളവരുടെ ആധാരങ്ങളും ആര്‍ക്കും പണമടച്ച്‌ ഓണ്‍ലൈനായി കാണാനുള്ള സംവിധാനവും രജിസ്ട്രേഷന്‍ വകുപ്പ് ആരംഭിച്ചു.

ആധാരം രജിസ്ട്രേഷന്‍ ഓണ്‍ലൈനായതോടെ കോപ്പികള്‍ സ്‌കാന്‍ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവ കാണണമെങ്കില്‍ രജിസ്ട്രേഷന്റെ വെബ്സൈറ്റില്‍ ആധാരത്തിന്റെ നമ്ബര്‍ അടിച്ചു കൊടുത്താല്‍ മതി. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയാധാരം തുടങ്ങി എല്ലാ ആധാരങ്ങളും കാണാം.

എന്നാല്‍ ഒസ്യത്ത്, മുക്ത്യാര്‍ എന്നിവ കാണാന്‍ സാധിക്കില്ല. ആധാരത്തിന്റെ ആദ്യത്തെ പേജ് മാത്രമേ സൗജന്യമായി കാണാന്‍ സാധിക്കുകയുള്ളൂ. ബാക്കി കാണണമെങ്കില്‍ നൂറ് രൂപ ഓണ്‍ലൈനായി അടയ്ക്കണം. 15 ദിവസം വരെ സ്‌കാന്‍ കോപ്പികള്‍ സൈറ്റില്‍ ഉണ്ടാകും. പ്രിന്റ് എടുക്കാനോ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യാനോ പറ്റില്ല.
പ്രണയ സാക്ഷാത്കാരത്തിനായി കാത്തിരുന്ന നിരവധി യുവതി യുവാക്കളുടെ ഹൃദയം തകർക്കുന്ന വാർത്തയാണ് ഇപ്പോൾ രജിസ്ട്രേഷൻ വകുപ്പിലൂടെ പുറത്ത് വരുന്നത്. കേരളത്തിൽ ലവ് ജിഹാദിന് വേണ്ടി ഈ പ്രത്യേക വിവാഹ നിയമം ദുരുപയോഗം ചെയ്തിരുന്നതായി സംഘ പരിവാർ ആരോപിച്ചിരുന്നു.